About Stead

Comments: No Comments
ഇത് ഒരു പ്രതികരണവേദിയാണ് 
 
കാലികവും, പ്രസക്തവും, ആത്മീകവുമായ വിഷയങ്ങള്‍ തുറന്ന ച‍ര്‍ച്ചയ്ക്ക് വിധേയമാക്കാനുള്ള ഒരു ബ്രദ്‌റണ്‍ വേദി. ഏതു സമൂഹവും വള‍ര്‍ന്ന് പക്വതയിലെത്തിയത് ആരെങ്കിലുമൊക്കെ പ്രതികരിച്ചതു കൊണ്ടാണ്. യേശുക്രിസ്തു ജീവിച്ചിരുന്ന കാലഘട്ടത്തില്‍ അന്നത്തെ മതവ്യവസ്ഥിതിയോട് പ്രതികരിച്ചത് വളരെ ശ്രദ്ധേയമാണ്. അതു സാമൂഹിക വള‍ര്‍ച്ചയ്ക്ക് എന്തു സംഭാവന ചെയ്തു എന്നത് നമുക്ക് അറിയാവുന്നതാണ്. അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ആശയങ്ങളോടാണ്, വ്യകതികളോടല്ല. പ്രതികരിക്കുക എന്നത് ഒരു അനാത്മീക പ്രവണതയായി ഒരിക്കലും കാണാനാവില്ല. ആ നിലയില്‍ നിങ്ങള്‍ക്കും പ്രതികരിക്കാം. അതിനായി ഒരുക്കിയതാണ് ഈ പ്രതികരണവേദി. ഈ വെബ്സൈറ്റിലൂടെയോ അല്ലെങ്കില്‍ ഈ കത്തിന്റെ കോപ്പിയോട് ഒരു പേപ്പറില്‍ പേരും സ്വദേശവും എഴുതിചേ‍ര്‍ത്ത് അയച്ചു തന്നാല്‍ ചിന്തിക്കുന്ന തലമുറയുടെ സൗഹൃദവേദിയില്‍ നിങ്ങള്‍ക്കും പങ്കു ചേരാവുന്നതാണ്. അതിലൂടെ എല്ലാവ‍ര്‍ക്കും പരസ്പരം അറിയുവാനും ച‍ര്‍ച്ച ചെയ്യുവാനുമുള്ള വേദി ഉണ്ടാകുന്നതോടൊപ്പം ഒരു ആത്മിക ദ‍ര്‍ശനമുള്ള തലമുറ വളരുവാന്‍ ഇടയാകട്ടെ.
 

വിലാസം (New York Chapter):  STEAD FORUM, P. O. Box 40110, Glen Oaks, New York 11004, USA

email : steadforum@gmail.com



Welcome , today is Wednesday October 18, 2017